ഈയാഴ്ച കനത്ത മഴ, ഇടി മിന്നലിനും സാധ്യത; ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ഈയാഴ്ച കനത്ത മഴ, ഇടി മിന്നലിനും സാധ്യത; ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 
ഫോട്ടോ: മനു ആര്‍ മാവേലില്‍
ഫോട്ടോ: മനു ആര്‍ മാവേലില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാളെ കൊല്ലം, പത്തനംതിട്ട, മലപ്പുറം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. 

ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം മിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കും.അതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com