ഉപതെരഞ്ഞടുപ്പില്‍ അപരന്‍മാര്‍ നിര്‍ണായകം; വട്ടിയൂര്‍കാവില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണി; പട്ടിക

ഉപതെരഞ്ഞടുപ്പില്‍ മുന്നികള്‍ക്ക് അപരന്‍മാര്‍ ഭീഷണി 
ഉപതെരഞ്ഞടുപ്പില്‍ അപരന്‍മാര്‍ നിര്‍ണായകം; വട്ടിയൂര്‍കാവില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണി; പട്ടിക

തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പില്‍ മുന്നണികള്‍ക്ക് തലവേദനയായി അപരന്‍മാര്‍. വട്ടിയൂര്‍കാവില്‍ യുഡിഎഫിനും ബിജെപിക്കുമാണ് അപരന്‍മാര്‍ ഭീഷണിയാവുക. ബിജെപി  സ്ഥാനാര്‍ത്ഥി എ സുരേഷിന് അപരനായി എസ്എസ് സുരേഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മോഹന്‍ കുമാറിന് പകരം എ മോഹന്‍കുമാറും മത്സരരംഗത്തുണ്ട്. 

എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും യുഡിഎഫ് സ്ഥാനാര്‍ഥിക്കും എതിരെ അപരന്‍മാര്‍ രംഗത്തുണ്ട്. എല്‍ഡിഎഫ് സ്വതന്ത്രന്‍ മനു റോയിക്കെതിരെ കെഎം മനുവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിനെതിരെ എപി വിനോദും മത്സരരംഗത്തുണ്ട്. 

എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ 11 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  11 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 17 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

സമാജ് വാദി  ഫോര്‍വേഡ് ബ്ലോക്ക്  സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഖാദര്‍ വാഴക്കാല, ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.ജി.രാജഗോപാല്‍, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശ്ശേരി, സ്വതന്ത്രന്‍ ജെയ്‌സണ്‍ തോമസ് എന്നിവര്‍ കളക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.  

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മനു റോയ്,  അശോക്, കെ.എം.മനു, എ.പി.വിനോദ്, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്, പി.ആര്‍. റെനീഷ് എന്നിവര്‍ അസി.റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയും  പത്രിക സമര്‍പ്പിച്ചു.  

പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിക്കും.  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്. നാലാം തീയതി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com