ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സിബിഐ; പി കൃഷ്ണദാസിനെതിരെ തെളിവില്ല; കുറ്റപത്രം സമര്‍പ്പിച്ചു

കോളജിന്റെ വൈസ് പ്രിന്‍സിപ്പള്‍ എന്‍ ശക്തിവേല്‍ ഇന്‍വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി 
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സിബിഐ; പി കൃഷ്ണദാസിനെതിരെ തെളിവില്ല; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പാമ്പാടിയിലെ നെഹ്രു കൊളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസില്‍ രണ്ട് പേര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തി. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 

കോളജിന്റെ വൈസ് പ്രിന്‍സിപ്പള്‍ എന്‍ ശക്തിവേല്‍ ഇന്‍വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സിപി  പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റവം ചുമത്തിയിട്ടുള്ളത്. മറ്റുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ മതിയായ തെളിവുകളില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ലോക്കല്‍ പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 

കേസില്‍ ക്രൈംബ്രാഞ്ച് അഞ്ച് പേരെയാണ് പ്രതികളായി കണ്ടെത്തിയത്. നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ശക്തിവേല്‍, സിപി പ്രവീണ്‍, പിആര്‍ഒ സഞ്ജീവ് വിശ്വനാഥന്‍,  പരിക്ഷാ ചുമതലയുള്ള അധ്യാപകന്‍ വിപിന്‍ എന്നീ മുന്ന് പേരെയാണ് സിബിഐ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. 

ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. കോപ്പിയടിച്ചെന്ന് ബലമായി  ഒപ്പിട്ട് വാങ്ങിയത് സിപി പ്രവീണും ശക്തിവേലുമാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്നും സിബിഐ പറയുന്നു. സംഭവസമയത്ത് ചെയര്‍മാന്‍ പി കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com