സഭാ തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സഭാ തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെയുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്.

സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥത ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

അതേസമയം പിറവം പള്ളിയില്‍ കനത്ത പൊലീസ് കാവലില്‍ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം എത്തി പ്രാര്‍ത്ഥന നടത്തിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സര്‍ക്കാരിന്റെ മറുവാദങ്ങള്‍. ഓരോ പള്ളികളിലുമായി പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും, സമവായത്തിലൂടെ വിധി നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഹര്‍ജിക്ക് പ്രസക്തിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ ദിവസം വിധി നടപ്പാക്കാനെത്തിയപ്പോള്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയ്ക്കുള്ളില്‍ നിലയുറപ്പിച്ച് ഗേറ്റ് പൂട്ടി, ഓര്‍ത്തഡോക്‌സുകാരെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com