എറണാകുളത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ; രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍; ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍

എറണാകുളത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ; രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍; ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍

പുതിയതായി 421  പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്


കൊച്ചി: എറണാകുളത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ കോവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍  ആയ 32 വയസ്സുള്ള യുവതിയും, 17 വയസ്സുള്ള യുവാവും ഉള്‍പ്പെടുന്നു. എയര്‍പോര്‍ട്ട് നിരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവര്‍ത്തകനാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. മൂവരും അവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  

പുതിയതായി 421  പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.  വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന   1112   പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി.  നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  4590   ആണ്.

ഇന്ന് 7 പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ  ഐസൊലേഷന്‍ വാര്‍ഡില്‍  പ്രവേശിപ്പിച്ചു.  ഇതോടെ ആശുപത്രികളില്‍  ഐസൊലേഷനിലുള്ളവരുടെ  ആകെ എണ്ണം 37  ആയി. ഇതില്‍ 22 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 5 പേര്‍  മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 2 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 7 പേര്‍ സ്വകാര്യ ആശുപത്രിയിലും. ഒരാള്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.   

ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  4627   ആണ്.

ഇന്ന്  32  പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 19 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. •    ഇതില്‍ 16 എണ്ണം നെഗറ്റീവും, 3 എണ്ണം പോസിറ്റീവും ആണ്. ഇനി 88  സാമ്പിളുകളുടെ കൂടി  ഫലം ആണ് ലഭിക്കാനുള്ളത്.  

അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഇന്ന് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 14 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 14 പേര്‍ക്ക് പനി, ചുമ തുടങ്ങിയവ കണ്ടെതിനെ തുടര്‍ന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ച് വൈദ്യസഹായം ലഭ്യമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com