കര്‍ണാടക അതിര്‍ത്തി തുറക്കണം; മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടസര്‍ക്കാര്‍ ബാധ്യസ്ഥരാണ് 
കര്‍ണാടക അതിര്‍ത്തി തുറക്കണം; മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് അടച്ച കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. കാസർകോട്– മംഗളൂരു ദേശീയ പാത തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണം. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാൻ കർണാടക ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.


മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. കേന്ദ്രസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം. ദേശീയ പാതകൾ കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേരള, കർണാടക ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് കർണാടക അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com