ഗര്‍ഭിണികള്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം; സേവനം വീട്ടിലെത്തും,ഈ നമ്പറുകളില്‍ വിളിക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ അശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ അശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് വൈദ്യോപദേശം തേടണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.  

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തരുത്. പനി, ചുമ ഉള്ളവരില്‍ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം.  

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങള്‍ക്ക് വിളിക്കാം: 

ഡോ.ശിവകുമാരി 9497622682 
ഡോ.സിദ്ധി 9495148480 
ഡോ.സിമി ദിവാന്‍ 9895066994
ഡോഈന 8606802747        
ഡോ.ബിന്ദു.പി.എസ് 944774909         
ഡോ.രോഷ്‌നി 7012311393 
ഡോ. ബിനി കെ.ബി 9895822936
ഡോ.പ്രബിഷ എം 9447721344         
ഡോ.അപര്‍ണ്ണ  8281928963        
ഡോ. ടിന്റു 9446094412.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com