പൂര്‍ണഗര്‍ഭിണിക്ക് ആംബുലന്‍സായി പൊലീസ് ജീപ്പ്; കരുതലിന്റെ നല്ല മാതൃക

നമ്പര്‍ വാങ്ങി എസ്‌ഐയും സംഘവും നേരെ പൂര്‍ണ ഗര്‍ഭിണിയായ സീനയുടെ വീട്ടിലേക്ക്
പൂര്‍ണഗര്‍ഭിണിക്ക് ആംബുലന്‍സായി പൊലീസ് ജീപ്പ്; കരുതലിന്റെ നല്ല മാതൃക

കോഴിക്കോട്: കോവിഡ്  കാലത്ത് പൊലീസിന് പണി ഏറെയാണ്. അതുകൊണ്ട് തന്നെ അവര്‍ ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയും ആകുന്നുണ്ട്.  കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാര്‍ ഒരു നല്ല മാതൃക സമൂഹത്തിന് കാണിച്ചുകൊടുത്തതിന്റെ സന്തോഷത്തിലാണ്. 

മുഖ്യമന്ത്രി പറഞ്ഞതു പ്രകാരം ഇന്ന് ജില്ലയില്‍ ഉടനീളം വാഹന പരിശോധന കര്‍ശനമായി പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കോട്ടൂളി ഭാഗത്ത് ചിലര്‍ സംഘം ചേര്‍ന്നിരിപ്പുണ്ടെന്ന് എസ്.ഐ ടി.വി ധനഞ്ജയദാസിന്റെ ഫോണിലേക്ക് വിളി വന്നു. അവിടെയെത്തി കൂടിനിന്നവരെയല്ലാം ഒഴിപ്പിച്ചപ്പോഴാണ് സ്്‌റ്റേഷനില്‍ നിന്നും ഒരു വിളി. സാര്‍... കോവൂര്‍ ഓമശേരി ഭാഗത്ത് പ്രസവവേദനയുമായി ഒരു യുവതി കഴിയുന്നു. ആരും സഹായത്തിനില്ല. ആംബുലന്‍സിന് വിളിച്ചെങ്കിലും കോള്‍ വെയിറ്റിങ് എന്നു പറയുന്നു. എന്തു ചെയ്യണമെന്ന് ചോദിച്ചായിരുന്നു വിളി. 

നമ്പര്‍ വാങ്ങി എസ്‌ഐയും സംഘവും നേരെ പൂര്‍ണ ഗര്‍ഭിണിയായ സീനയുടെ വീട്ടിലേക്ക്. സഹായം പ്രതീക്ഷിച്ച് ആശുപത്രിയിലേക്ക് പുറപ്പെടാനുള്ള എല്ലാ ഒരുക്കത്തിലുമായിരുന്നു ഇവരുടെ കുടുംബം. നേരെ പൊലിസ് ജീപ്പില്‍ കയറ്റി. കോവിഡ് ആശുപത്രിയാക്കി മെഡിക്കല്‍ കോളജ് മാറ്റിയതിനാല്‍ അങ്ങോട്ടു പോകാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കോട്ടപ്പറമ്പ് ആശുപത്രിയിലേക്കാണ് ജീപ്പ് പിന്നെ കുതിച്ചത്. അപ്പോഴും യുവതി വേദന സഹിക്കാന്‍ പറ്റാതെ കരയുന്നുണ്ടായിരുന്നു. എന്നാല്‍ കോട്ടപ്പറമ്പിലെ പരിശോധനയെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ വീണ്ടും നിര്‍ദേശം നല്‍കി.

യുവതി അങ്ങനെ മെഡിക്കല്‍ കോളജില്‍ സുഖപ്രസവം കാത്തി കഴിയുന്നു. കുടുംബത്തിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com