ഭക്ഷണം കിട്ടിയില്ലെന്ന് അതിഥി തൊഴിലാളികൾ; അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ കണ്ടത് ചിക്കൻ കഴിക്കുന്നത്; താക്കീത്

കോഴിക്കോട്: ലോക്ക്ഡൗണിനിടെ ഭക്ഷണം കിട്ടിയില്ലെന്ന് പോലീസിനെ അറിയിച്ച് അതിഥി തൊഴിലാളികള്‍. വലിയങ്ങാടിയിലെ സ്വകാര്യ കെട്ടിത്തില്‍ താമസിക്കുന്നവരാണ് കോഴിക്കോട് ടൗണ്‍ ജനമൈത്രി പൊലീസനെ വിളിച്ച് പരാതി പറഞ്ഞത്. എന്നാൽ ഇവിടെയെത്തി പരിശോധന നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തി ഇവർക്ക് താക്കീത് നൽകി. 

പൊലീസ് സംഘവും കോര്‍പറേഷനിലെ ഹെല്‍ത്ത് വിഭാഗവുമാണ് അവരെ അന്വേഷിച്ചിറങ്ങിയത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയ സംഘം ഇവര്‍ ചിക്കന്‍ അടക്കമുള്ള വിഭവങ്ങള്‍ കഴിക്കുന്നതാണ് കണ്ടതെന്ന് പോലീസ് പറയുന്നു. കെട്ടിടത്തിന്റെ  ഉടമ ഇവര്‍ക്ക് 90 കിലോ അരി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. 

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ടി സുനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം കിട്ടിയില്ലെന്ന് അറിയിച്ച അതിഥി തൊഴിലാളികളെ തേടി ഇറങ്ങിയത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ പോലീസ് അവര്‍ക്ക് ഇത്തരത്തില്‍ പെരുമാറരുതെന്ന് താക്കീത് നല്‍കിയാണ് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com