സൗജന്യ റേഷനരി ഇറക്കാന്‍ അമിത കൂലി ചോദിച്ച് സിഐടിയു; ലോഡ്കണക്കിന് അരി കെട്ടിക്കിടക്കുന്നു

അരി ഇറക്കുന്നതിന് വണ്ടി ഉടമകള്‍ 800 രൂപ നല്‍കണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം
സൗജന്യ റേഷനരി ഇറക്കാന്‍ അമിത കൂലി ചോദിച്ച് സിഐടിയു; ലോഡ്കണക്കിന് അരി കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: സൗജന്യ റേഷനരി ഇറക്കാന്‍ തൊഴിലാളി യൂണിയനുകള്‍ കൂടുതല്‍ കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാനാകാതെ അരി വാഹനത്തില്‍ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് എന്‍എഫ്എസ്എ ഗോഡൗണിലേക്ക് എറണാകുളം കാലടിയില്‍ നിന്നെത്തിച്ച ലോഡാണ് വഴിയില്‍ കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെയെത്തിച്ച അരിയുടെ ലോഡ് 10 മണിക്കൂറായി കെട്ടിക്കിടക്കുകയാണ്. അരി ഇറക്കുന്നതിന് വണ്ടി ഉടമകള്‍ 800 രൂപ നല്‍കണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം.

കൊവിഡ് കാലമായതിനാല്‍ അധിക തുക നല്‍കാനാകില്ലെന്ന് പറഞ്ഞെങ്കിലും തൊഴിലാളി യൂണിയനുകള്‍ പിന്മാറാന്‍ തയ്യാറായില്ല. സൗജന്യമായി വിതരണം ചെയ്യാനുള്ള അരിയാണ് കൂലി അമിതമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. സിഐടിയു പ്രവര്‍ത്തകര്‍ അധികകൂലി ചോദിച്ചത് മൂലം ലോഡ് ഇതുവരെയും ഇറക്കാനായില്ലെന്ന് അരിയുമായി എത്തിയ വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് അരിയെടുക്കാന്‍ പോയതെന്നും െ്രെഡവര്‍മാര്‍ പറഞ്ഞു. 

എറണാകുളം കാലടിയിലെ ഗോഡൗണില്‍ നിന്നും മൂന്ന് ലോഡുകളിലായി രണ്ടായിരം ചാക്ക് അരിയാണ് എത്തിയത്. സാധാരണനിലയില്‍ മൂന്നൂറ് രൂപയാണ് ഇറക്കുകൂലിയായി നല്‍കുന്നത് ഈ സ്ഥാനത്താണ് ഇവര്‍ 800 രൂപ ആവശ്യപ്പെടുന്നതെന്ന് െ്രെഡവര്‍മാര്‍ ആരോപിക്കുന്നു. അധികൃതര്‍ ഇടപെട്ടിട്ടും തൊഴിലാളികള്‍ വഴങ്ങിയില്ല. തൊഴിലാളികളുടെ നിസ്സഹരണം മൂലം പുലര്‍ച്ചെ എത്തിച്ച ലോഡുമായി ലോറി ജീവനക്കാര്‍ ഗോഡൗണിന് മുന്നില്‍ കാത്തുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com