അടൂര്‍ ഗോപാലകൃഷ്ണന്‍, ജേക്കബ് പുന്നൂസ്, ഡോ. ബി ഇക്ബാല്‍......; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കായി 17 അംഗ കര്‍മ്മസമിതി 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ്
അടൂര്‍ ഗോപാലകൃഷ്ണന്‍, ജേക്കബ് പുന്നൂസ്, ഡോ. ബി ഇക്ബാല്‍......; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കായി 17 അംഗ കര്‍മ്മസമിതി 

തിരുവനന്തപുരം:  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. ഇന്നലെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സില്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ടാക്‌സ് ഫോഴ്‌സ് രൂപികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മാമന്‍ മാത്യം, എംവി ശ്രേയാംസ്‌കുമാര്‍, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, അരുണാസുന്ദര്‍ രാജ്, ജേക്കബ് പുന്നൂസ്. അഡ്വ. ബി രാമന്‍പിള്ള. സദാനന്ദന്‍, ഡോ. ബി ഇക്ബാല്‍, ഡോ. എംപി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, മുരളി തുമ്മാരുകുടി, ഖദീജമുംതാസ് തുടങ്ങി 17 പേരാണ് സമിതിയിലുള്ളത്. 

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കു കൂടി കോവിഡ് 19. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോടില്‍ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തര്‍. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്. ഇതുവരെ ഇവിടെ 295 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് പോസിറ്റീവ് ആയവരുള്‍പ്പെടെ രോഗബാധയുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചത് 78 പേര്‍. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ നിസാമുദ്ദീനില്‍ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്. രോഗ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നത്.

കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികള്‍ ആശുപത്രിവിട്ടു. ആരോഗ്യ പ്രവര്‍ത്തകരുടെ മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരെ ഇതിന് അഭിനന്ദിക്കണം. സംസ്ഥാനത്ത് 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69,291 പേരാണ് വീടുകളിലുള്ളത്. 706 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെസ്റ്റിങ് കൂടുതല്‍ വിലുപവും വ്യാപകവുമാക്കാനാണു തീരുമാനം. അഞ്ച് രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകളാണ് എടുക്കുന്നത്. ഇനി 1–2 ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ എടുക്കും. റാപിഡ് ടെസ്റ്റിങ്ങും നടത്താം.

ചരക്ക് ലോറികളുടെ വരവില്‍ ചെറിയ കുറവുണ്ടായി. സാധന വില ചിലയിടങ്ങളില്‍ വര്‍ധിക്കുന്നതായും പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നതായും വിവരമുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിച്ചു. കൂടുതല്‍ പച്ചക്കറി സംഭരിക്കാന്‍ സാധിക്കണം. ലോക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ കര്‍മസേന രൂപീകരിച്ചു. ഇന്നലെ പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍!ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇതു രൂപീകരിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു,എം.വി. ശ്രേയാംസ് കുമാര്‍ (മാതൃഭൂമി), ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, അരുണ സുന്ദര്‍രാജ്, ജേക്കബ് പുന്നൂസ്! എന്നിവരടങ്ങുന്ന 17 അംഗ കര്‍മസേനയാണ് രൂപീകരിച്ചത്.

അടുത്ത മൂന്ന് ദിവസങ്ങളില്‍ ജന്‍ധന്‍ യോജന പ്രകാരം 500 രൂപ ബാങ്കുകളില്‍ നിന്നെടുക്കാന്‍ ജനങ്ങള്‍ വരും. തിരക്ക് ഉണ്ടാകാതിരിക്കാന്‍ ബാങ്കുകളും പൊലീസും ശ്രദ്ധിക്കണം. ബാങ്ക് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് പരാമര്‍ശിക്കേണ്ടതാണ്. ഇവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. 198 റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി. 17 ഇടത്ത് വിതരണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. മറ്റ് ക്രമക്കേടുകള്‍ രണ്ടിടത്ത് കണ്ടെത്തി. 19 കേസുകളിലായി 12,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ യുഎസിലാണ്. 187302 പേര്‍ക്ക് അവിടെ രോഗം ബാധിച്ചു. 3846 പേര്‍ മരിച്ചു. ഇറ്റലിയില്‍ 110574 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13157 പേര്‍ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോര്‍ക്കിന്റെ അവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും. വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളില്‍നില്‍ക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com