കൊറോണയെ കുറിച്ചുളള വിവരങ്ങള്‍ വിശദമായി അറിയാം; മൊബൈല്‍ ആപ്പ് പുറത്തിറക്കി ഗ്രാമപഞ്ചായത്ത് 

കോവിഡ്19 പശ്ചാത്തലത്തില്‍ ഔപചാരിക ചടങ്ങുകള്‍ ഒന്നുമില്ലാതെ ഓണ്‍ലൈനിലാണ് ആപ്പ് റിലീസ് ചെയ്തത്
കൊറോണയെ കുറിച്ചുളള വിവരങ്ങള്‍ വിശദമായി അറിയാം; മൊബൈല്‍ ആപ്പ് പുറത്തിറക്കി ഗ്രാമപഞ്ചായത്ത് 

കോഴിക്കോട്: കോവിഡ്19നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പങ്കുവെക്കാനും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്വന്തമായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. കോവിഡ്19 പശ്ചാത്തലത്തില്‍ ഔപചാരിക ചടങ്ങുകള്‍ ഒന്നുമില്ലാതെ ഓണ്‍ലൈനിലാണ് ആപ്പ് റിലീസ് ചെയ്തത്.

ഉള്ളിയേരിക്കാരനായ അരുണ്‍ പെരൂളിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന gok direct എന്ന പേരിലുള്ള മൊബൈല്‍ ആപ്പും അരുണ്‍ ആണ് തയ്യാറാക്കിയത്.പുതിയ സാഹചര്യത്തില്‍ ഉള്ളിയേരി പഞ്ചായത്തിന്റെ ആശയവിനിമയം മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേക്ക് തത്സമയം സന്ദേശങ്ങളായി ലഭിക്കും. 

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും Ulliyeri Grama Panchayath എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. അനുദിനം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന ഈ സമയത്ത് പുതിയ ആപ്പ് എല്ലാ ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com