കോവിഡ് രോ​ഗനിർണയം മുതൽ വിഡിയോ ​ഗെയിം വരെ; ലോക്ക്ഡൗണിൽ വേണ്ടതെല്ലാമുള്ള വെബ്സൈറ്റുമായി ടി ജെ വിനോദ് എംഎൽഎ‌‌ 

വെബ്സൈറ്റിന്റെ ഉദ്ഘാടനം നടൻ മമ്മൂട്ടിയാണ് നിർവഹിച്ചത്
കോവിഡ് രോ​ഗനിർണയം മുതൽ വിഡിയോ ​ഗെയിം വരെ; ലോക്ക്ഡൗണിൽ വേണ്ടതെല്ലാമുള്ള വെബ്സൈറ്റുമായി ടി ജെ വിനോദ് എംഎൽഎ‌‌ 

കൊച്ചി: ലോക്ക്ഡൗൺ കാലത്ത് ആവശ്യമായ എല്ലാ അവശ്യസേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്ന വെബ്സൈറ്റുമായി എറണാകുളം എംഎൽഎ ടിജെ വിനോദ്. ചാറ്റ്ബോട്ട് സൗകര്യമൊരുക്കി രോ​ഗലക്ഷണങ്ങൾക്കനുസരിച്ച് കോവിഡ് പരിശോധന വേണമോ എന്നു കണ്ടെത്തുന്നതു മുതൽ പ്രദേശത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വരെ വീട്ടിലിരുന്ന് അറിയാൻ  ഈ വെബ്സൈറ്റ് വഴി സാധിക്കും. അവശ്യവിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന http://www.careekm.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം നടൻ മമ്മൂട്ടിയാണ് നിർവഹിച്ചത്.

​രോ​ഗലക്ഷണങ്ങൾ സംബന്ധിച്ച ലളിതമായ ചോ​ദ്യങ്ങളിലൂടെ പരിശോധനയും ചികിത്സയും ഒരുക്കാൻ സഹായിക്കുകയാണ് വെബ്സൈറ്റിന്റെ പ്രധാനലക്ഷ്യം. കൂടാതെ കൊച്ചിയിലും പരിസരങ്ങളിലും ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. വീടുകളിലും മറ്റും ഒറ്റപ്പെട്ട് കഴിയുമ്പോൽ മാനസികസംഘർഷം അനുഭവിക്കുന്നവർക്ക് കൗൺസിലിങ് ലഭ്യമാക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. ഇതോടൊപ്പമാണ് കുട്ടികളുടെ വിനോദത്തിനായി പലതരം ക്വിസ്, ഫ്ലാഷ്ഗെയിമുകൾ, വീഡിയോകൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന 'സ്ട്രോക്ക്സ് ടെക്നോളജീസ്' എന്ന സോഫ്റ്റ്‍‍വെയർ കമ്പനിയാണ് വെബ് സൈറ്റിൻ്റെ സാങ്കേതിക സഹായങ്ങൾ നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com