അമേരിക്കയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

ഇതോടെ കൊറോണ ബാധയിൽ അമേരിക്കയിൽ മരിക്കുന്നവരുടെ എണ്ണം ആറായി
അമേരിക്കയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

ന്യൂയോർക്ക്; കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോൺ എന്നിവരാണ് മരിച്ചത്. ഇതോടെ കൊറോണ ബാധയിൽ അമേരിക്കയിൽ മരിക്കുന്നവരുടെ എണ്ണം ആറായി. 

ഇന്നലെ ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോൺ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 

അതിനിടെ അമേരിക്കയിലെ സ്ഥിതി അതീവ ​ഗുരുതരമാവുകയാണ്. രാജ്യത്തെവൈറസ് ബാധിതരുടെഎണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. അതിനിടെ അടുത്ത രണ്ടാഴ്ച മരണനിരക്ക് ഉയരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com