കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി; ഒന്നേകാല്‍ ലക്ഷം കിടക്കകള്‍; ഏതുസാഹചര്യവും നേരിടാന്‍ സന്നദ്ധം

ഒന്നേ കാല്‍ ലക്ഷം ബെഡ്ഡുകള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്
കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി; ഒന്നേകാല്‍ ലക്ഷം കിടക്കകള്‍; ഏതുസാഹചര്യവും നേരിടാന്‍ സന്നദ്ധം

തിരുവനന്തപുരം: നാല് ദിവസത്തിനുള്ളില്‍ കാസര്‍കോട് മെഡിക്കല്‍ കോളജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ രോഗബാധിതര്‍ക്കായി 200 കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി ഉടന്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ഏഴുകോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് കെഎസ്ഇബി 10 കോടി രൂപ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും നല്‍കുമെന്നറിയിച്ചു. 26 പേരടങ്ങുന്ന വിദഗ്ദ്ധ സംഘം കാസര്‍കോട്ടെത്തി. 11 ഡോക്ടര്‍മാര്‍, 10 സ്റ്റാഫ് നഴ്‌സ്, 5 അസിസ്റ്റന്റ് നഴ്‌സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. രോഗികളെ ചികിത്സിക്കുകയും ചെയ്യും.

ഏത് സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം നേരത്തെ തന്നെ സന്നദ്ധമാണ്. ഒന്നേ കാല്‍ ലക്ഷം ബെഡ്ഡുകള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനുപുറമേ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. ത്രിതല സംവിധാനം പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

10,813 ഐസൊലേഷന്‍ ബെഡ്ഡ് ആശുപത്രികളില്‍ സജ്ജമാക്കി. 517 കൊറോണ കെയര്‍ സെന്ററില്‍ 17,461 ഐസൊലേഷന്‍ ബെഡ്ഡും ഒരുക്കി. പ്രത്യേക കൊറോണ കെയര്‍ ആശുപത്രി തയ്യാറാക്കണമെന്ന് നേരത്തെ തീരുമാനിച്ചു. 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള മാനദണ്ഡം െ്രെകസിസ് മാനേജ്‌മെന്റ് കമ്മറ്റി ഉടനെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com