രാഷ്ട്രീയവും മതവുമില്ലാതെ ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിച്ചു; കൊറോണ വൈറസ് സ്വാഭാവിക പ്രതിഭാസമെന്ന് ജി മാധവന്‍ നായര്‍

കോവിഡ് കാലത്ത് രാഷ്ട്രീയവും മതവുമില്ലാതെ ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിച്ചെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍  ജി മാധവന്‍ നായര്‍.
രാഷ്ട്രീയവും മതവുമില്ലാതെ ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിച്ചു; കൊറോണ വൈറസ് സ്വാഭാവിക പ്രതിഭാസമെന്ന് ജി മാധവന്‍ നായര്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് രാഷ്ട്രീയവും മതവുമില്ലാതെ ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിച്ചെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍  ജി മാധവന്‍ നായര്‍. ഇതൊരു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഇത് ആവര്‍ത്തിക്കണമെന്നും രാഷ്ട്രീയ നീക്കങ്ങള്‍ മാറ്റിവച്ച് രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

'കൊറോണ  ഉള്‍പ്പെടെ എല്ലാ വൈറസുകളും നിഷ്‌ക്രിയമായി മണ്ണില്‍ത്തന്നെയുണ്ട്. അനുകൂല സാഹചര്യം വരുമ്പോള്‍ അവ കത്തിപ്പടരുകയും ചെയ്യും. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിലെ കാര്യം നോക്കുകയാണെങ്കില്‍, ഇങ്ങനെ ചിലത് വന്നുകൊണ്ടേയിരിക്കും. ഇത് സ്വാഭാവിക പ്രതിഭാസമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊറോണ വൈറസിനെ ചെറുക്കാനായി ജാതിയുടേയോ രാഷ്ട്രീയത്തിന്റെയോ നിറം നോക്കാതെ ഇന്ത്യക്കാര്‍ ഒരുമിച്ചു നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദുരിതാശ്വാസത്തിനുള്ള പണം മുന്‍കാലങ്ങളില്‍ ഇടനിലക്കാര്‍ കൈക്കലാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നും ഇത് ഒഴിവാക്കുന്ന നടപടി തുടരുകയാണെങ്കില്‍ രാജ്യത്തിന് നല്ലതാണെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com