എറണാകുളത്ത് ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ് 

ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്
എറണാകുളത്ത് ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ് 

കൊച്ചി:  എറണാകുളത്ത് ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ച 65കാരന്റെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇന്നലെയാണ് ഇരുമ്പനം സ്വദേശിയായ മുരളീധരന് ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം ലഭ്യമായിരുന്നില്ല. അതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com