കോവിഡ് സ്ഥിരീകരിക്കാനുള്ള സാമ്പിള്‍ നല്‍കാന്‍ ഇനി ആശുപത്രിയിലെത്തേണ്ട ; 'വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക്കു'മായി എറണാകുളം മെഡിക്കല്‍ കോളജ് 

സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇന്‍ കോവിഡ് ബൂത്തിന് രൂപം നല്‍കിയത്
കോവിഡ് സ്ഥിരീകരിക്കാനുള്ള സാമ്പിള്‍ നല്‍കാന്‍ ഇനി ആശുപത്രിയിലെത്തേണ്ട ; 'വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക്കു'മായി എറണാകുളം മെഡിക്കല്‍ കോളജ് 

കൊച്ചി : കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണത്തിനായി രോഗം സംശയിക്കുന്നവര്‍ ഇനി ആശുപത്രിയില്‍ വരേണ്ടതില്ല. സാമ്പിള്‍ ശേഖരിക്കുന്നതിനായി എറണാകുളം മെഡിക്കല്‍ കോളജ് വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക്ക് തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണം എറണാകുളം ജില്ലയില്‍ വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. 

സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇന്‍ കോവിഡ് ബൂത്തിന് രൂപം നല്‍കിയത്. സാമ്പിള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ PPE കിറ്റുകള്‍ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിള്‍ ശേഖരണം സാധ്യമാക്കുന്ന ഈ സംവിധാനം എറണാകുളം മെഡിക്കല്‍ കോളജ് ആരംഭിച്ചു എന്നുള്ളത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണം എറണാകുളം ജില്ലയില്‍ വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം മെഡിക്കല്‍ കോളേജ് വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക്ക് തയ്യാറാക്കിയിരിക്കുകയാണ്. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇന്‍ കോവിഡ് ബൂത്തിന് രൂപം നല്‍കിയത്. ഇത് ഉപയോഗിച്ച് സാമ്പിള്‍ ശേഖരിക്കുവാന്‍ രോഗി രോഗബാധ സംശയിക്കപ്പെടുന്ന ആളുകള്‍ ആശുപത്രിയില്‍ വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് ബൂത്ത് താല്‍ക്കാലികമായി സ്ഥാപിച്ച് വലിയ തോതില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിക്കും. സാമ്പിള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ PPE കിറ്റുകള്‍ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിള്‍ ശേഖരണം സാധ്യമാക്കുന്ന ഈ സംവിധാനം എറണാകുളം മെഡിക്കല്‍ കോളേജ് ആരംഭിച്ചു എന്നുള്ളത് അഭിമാനാര്‍ഹമായ നേട്ടമാണ്.

മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ. മനോജ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ടി.കെ.ഷാജഹാന്‍ എന്നിവരാണ് WISK രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com