'നാട്ടു പാതകൾ വഴി അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നു'- കർശന നടപടിയെന്ന് മുഖ്യമന്ത്രി

'നാട്ടു പാതകൾ വഴി അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നു'- കർശന നടപടിയെന്ന് മുഖ്യമന്ത്രി
'നാട്ടു പാതകൾ വഴി അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നു'- കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയല്‍ സംസ്ഥാനത്ത് നിന്ന് അട്ടപ്പാടിയിലേക്ക്  മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇടനിലക്കാര്‍ നാട്ടു പാതകള്‍ വഴി മദ്യം കടത്തികൊണ്ടുവന്ന് വില്‍ക്കുകയാണ്. എക്സൈസിനോട് ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഞായര്‍, വ്യാഴം ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കാം. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com