പൈനാപ്പിള്‍ ചലഞ്ച്; വിറ്റഴിച്ചത് ടണ്‍ കണക്കിന്; മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ച് കൃഷി വകുപ്പ്

കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടാണ് വിതരണം ഒരുക്കിയിട്ടുള്ളത്.
പൈനാപ്പിള്‍ ചലഞ്ച്; വിറ്റഴിച്ചത് ടണ്‍ കണക്കിന്; മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ച് കൃഷി വകുപ്പ്

കൊച്ചി: ജനപ്രിയ പൈനാപ്പിള്‍ ചലഞ്ച് കൂടുതല്‍ ജില്ലയിലേക്ക് വ്യാപിപിച്ചു കൊണ്ട് കൃഷി വകുപ്പ് ജീവനി സജ്ഞീവനി പദ്ധതി നടപ്പിലാക്കുന്നു. 

രണ്ടു ദിവസം കൊണ്ട് പൈനാപ്പിള്‍ ചലഞ്ചിലൂടെ എറണാകുളം ജില്ലയില്‍ 51 ടണ്‍ പൈനാപ്പിളാണ് വിറ്റഴിച്ചത് മാത്രമല്ല ഒട്ടനവധി ജില്ലകളില്‍ നിന്നും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെയും മറ്റു ജില്ലകളിലെയും ഉപഭോക്താക്കള്‍ക്കു പൈനാപ്പിള്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് കൃഷി വകുപ്പ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടാണ് വിതരണം ഒരുക്കിയിട്ടുള്ളത്. ഒരു കിലോഗ്രാം എ ഗ്രേഡ് പൈനാപ്പിളിന് 20 രൂപയാണ് അവരവരുടെ സ്ഥലത്ത് എത്തിക്കമ്പോള്‍ നല്‍കേണ്ട വില.

ആള്‍ കുട്ടം പരമാധി ഒഴി വാക്കുന്നതിനായി ഫ്‌ലാറ്റുകളുടെയും റസിഡന്റ്‌സ് അസ്സോസിയേഷന്റെയും ,സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ വിതരണം ചെയ്താല്‍ ആള്‍ക്കൂട്ടം ഒഴിവാക്കി എല്ലാവര്‍ക്കും വിതരണം നടത്താനാകും.കുറഞ്ഞത് 100 കിലോ ഗ്രാം പൈനാപ്പിള്‍ താഴെ കാണുന്ന ഝഞ കോഡിലൂടെയോ ,ലിങ്ക് ലൂടെയോ ഓര്‍ഡര്‍ ചെയ്താല്‍ രണ്ടു ദിവസത്തിനകം നിങ്ങള്‍ ആവശ്യപ്പെടുന്ന ഒരു സ്‌പോട്ടില്‍ ഇറക്കി നല്‍കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

94 97 18 27 92
94 95 92 22 56
98 95 69 16 87
99 95 82 06 86
99 95 36 99 35
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com