ബഷീറും എംടിയും മാധവിക്കുട്ടിയും വീട്ടിലെത്തും; ലോക്ക്ഡൗണില്‍ വായനാമുറിയൊരുക്കി 'പുസ്തകക്കൂട്'

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് സമീപ പ്രദേശത്തെ വീടുകളില്‍ ആവശ്യാനുസരണം പുസ്തകങ്ങളെത്തിച്ചു നല്‍കും
ബഷീറും എംടിയും മാധവിക്കുട്ടിയും വീട്ടിലെത്തും; ലോക്ക്ഡൗണില്‍ വായനാമുറിയൊരുക്കി 'പുസ്തകക്കൂട്'

കോഴിക്കോട്: നാടുമുഴുവന്‍ സുരക്ഷിതത്വത്തിനായി വീട്ടിലിരിക്കുമ്പോള്‍ ഓരോ വീട്ടിലും വായനാമുറി ഒരുക്കുകയാണ് പുസ്തകക്കൂട് പ്രവര്‍ത്തകര്‍. കോഴിക്കോട് ജില്ലയിലെ തൃക്കുറ്റിശ്ശേരി എന്ന ഗ്രാമത്തിലെ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനം. പുസ്തകക്കൂട് വായനാമുറിയുടെ നേതൃത്വത്തിലാണ് ലോക്ക്ഡൗണില്‍ കുടുങ്ങി വീട്ടിലിരിക്കുന്നവര്‍ക്ക് സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് പുതുവഴി തീര്‍ത്തത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് സമീപ പ്രദേശത്തെ വീടുകളില്‍ ആവശ്യാനുസരണം പുസ്തകങ്ങളെത്തിച്ചു നല്‍കും. കൈയുറയും മുഖാവരണവും ധരിച്ച് വീടുകളിലെത്തിക്കുന്ന പുസ്തകം ലോക് ഡൗണിന് ശേഷം തിരികെ വാങ്ങും. ജോലിത്തിരക്കും സമയക്കുറവുകൊണ്ടും മാറ്റിവെച്ച ശീലം വീണ്ടെടുക്കാനായതിന്റെ ആഹ്ലാദവും കളിക്കാന്‍ കൂട്ടില്ലാതെ കുഴങ്ങിയ മക്കളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചതായും രക്ഷിതാക്കള്‍ പറയുന്നു.

ആവശ്യക്കാര്‍ ഏറെയും  ബലസാഹിത്യത്തിനും നോവലിനുമാണ്.  രണ്ടംഗങ്ങളടങ്ങുന്ന അഞ്ചു ടീമുകള്‍ ഓരോ ആഴ്ചയിലും 10 വീടുകളിലെത്തി പുസ്തകം നല്‍കും. ഒപ്പം കൊറോണ ബോധവല്‍ക്കരണ ലഘുലേഖയും വീട്ടുമുറ്റത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറി വിത്തും നല്‍കുന്നുണ്ട്. വായിച്ച പുസ്തകങ്ങളെ കുറിച്ച് മികച്ച ആസ്വാദകകുറിപ്പ് എഴുതുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com