ബിജെപി കേരള സര്‍ക്കാരിന്റെ കൂടെ; കര്‍ണാടക ഉരുണ്ടുകളിക്കരുതെന്ന് ബി ഗോപാലകൃഷ്ണന്‍ 

സുപ്രീംകോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍
ബിജെപി കേരള സര്‍ക്കാരിന്റെ കൂടെ; കര്‍ണാടക ഉരുണ്ടുകളിക്കരുതെന്ന് ബി ഗോപാലകൃഷ്ണന്‍ 

തൃശ്ശൂര്‍: സുപ്രീംകോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. 

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്. കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാം. കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്. 

കേരള ബി.ജെ.പി. കേരളത്തിലെ ജനങ്ങളുടെ കൂടെയാണ്, കേരളസര്‍ക്കാരിന്റെ കൂടെയാണ്. എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കേരള  കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. എന്നാല്‍ ഇതിന് ശേഷവും കേരളത്തില്‍ നിന്നുള്ള രോഗികളെ കടത്തിവിടാന്‍ കര്‍ണാടക തയ്യാറായില്ല. ഇതിന് പിന്നാലെയാണ് കേരള ബിജെപി കര്‍ണാടക സര്‍ക്കാരിന് എതിരെ രംഗത്ത് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com