ബൈക്കില്‍ കോഴിക്കോട് - പത്തനംതിട്ട യാത്ര; ദമ്പതികള്‍ കോവിഡ് കെയര്‍ സെന്ററില്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ വരാനാവാതെ കുടുങ്ങിയതിനെ തുടര്‍ന്നാണു വിലക്കുകള്‍ ലംഘിച്ചു യാത്രയ്ക്കിറങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് താമസിച്ചു വരികയായിരുന്ന ഇവര്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ വരാനാവാതെ കുടുങ്ങിയതിനെ തുടര്‍ന്നാണു വിലക്കുകള്‍ ലംഘിച്ചു യാത്രയ്ക്കിറങ്ങിയത്.

പൊലീസ് നടക്കാവ് കവലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വൈകിട്ട് 3.30 നു ഇവരെ പിടികൂടിയത്. തുടര്‍ന്ന് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ ഇരുവരെയും തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിലക്കു ലംഘിച്ച് യാത്ര ചെയ്തതിനു പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com