ലോക്ക്ഡൗണ്‍ ഏപ്രിൽ 14 വരെയോ? കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തീരുമാനം; മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ ഏപ്രിൽ 14 വരെയോ? കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തീരുമാനം; മുഖ്യമന്ത്രി
ലോക്ക്ഡൗണ്‍ ഏപ്രിൽ 14 വരെയോ? കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തീരുമാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര തീരുമാനം വന്ന ശേഷം സംസ്ഥാനത്തിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അ​ദ്ദേഹം.

കേന്ദ്ര സര്‍ക്കാരാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണില്‍ കേന്ദ്രം എന്താണ് തീരുമാനം എടുക്കുന്നതെന്ന് അറിഞ്ഞതിന് ശേഷമാകും കേരളം തീരുമാനമെടുക്കുക. വ്യത്യസ്തത വേണോ, കൂട്ടിച്ചേര്‍ക്കല്‍ വേണോ എന്നുള്ളതെല്ലാം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ലോക്ക്ഡൗണ്‍ സംബന്ധിച്ച കര്‍മ സമിതി റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ പരിഗണനയ്ക്കുള്ളതല്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളില്‍ വിദ​ഗ്ധ സമിതിയെ നിശ്ചയിച്ച് ആ റിപ്പോര്‍ട്ട് അയക്കണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അതിന്‍ പ്രകാരം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് കേന്ദ്രത്തിന് അയച്ചു കൊടുത്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com