ഹൃദയാഘാതം: മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) ആണ് മരിച്ചത്
ഹൃദയാഘാതം: മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) ആണ് മരിച്ചത്. റിയാദ് ഉമ്മുല്‍ ഹമാമില്‍ ഒരു റൊട്ടി നിര്‍മാണ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകനാണ്. ഭാര്യ: ബീനാ ബീഗം. മക്കള്‍: സൈനുദ്ദീന്‍, ഷഹനാസ്, സാഫിര്‍. മൃതദേഹം റിയാദില്‍ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹോദരന്‍ യൂനസിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com