അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍; തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ 'വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും'

അതിഥി ദേവോ ഭവഃ എന്നത് വെറുതെ എഴുതിവെക്കാനുള്ള കാര്യമല്ല. മെച്ചപ്പെട്ട ഭക്ഷണവും മാന്യമായ താമസ്ഥലവും വൈദ്യസഹായവും നല്‍കാണ് നമ്മുടെ ശ്രമം
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍; തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ 'വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും'

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന രീതിയില്‍ ചില തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്, ചില വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരുമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇത്തരം പരാതികള്‍ ഇല്ല. വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികള്‍. അത്തരം വിഭാഗത്തിന് കൈത്താങ്ങ് നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതിഥി ദേവോ ഭവഃ എന്നത് വെറുതെ എഴുതിവെക്കാനുള്ള കാര്യമല്ല. മെച്ചപ്പെട്ട ഭക്ഷണവും മാന്യമായ താമസ്ഥലവും വൈദ്യസഹായവും നല്‍കാണ് നമ്മുടെ ശ്രമം.

എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ കൊണ്ട് അവര്‍ തൃപ്തരാവുന്നില്ല. നാട്ടിലേക്ക് മടങ്ങണമെന്നാണ് അവരുടെ നിരന്തരമായ ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മാത്രം നടപ്പിലാക്കാവുന്ന കാര്യമല്ല. ലോക്ക് ഡൗണ്‍ തീരുന്ന മുറയ്!ക്ക് ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നേരത്തെ തന്നെ അഭ്യര്‍ഥിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം പ്രത്യേക ട്രെയിന്‍ വേണമെന്നുള്ള പ്രധാനമന്ത്രിയോട് ഒന്നുകൂടി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com