അനുമതിയോടെ ആശുപത്രിയിലെത്തി; മം​ഗളൂരുവിൽ മലയാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

അനുമതിയോടെ ആശുപത്രിയിലെത്തി; മം​ഗലാപുരത്ത് മലയാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
മം​ഗളൂരുവിലെ ആശുപത്രിയിലെത്തിച്ച രോ​ഗി
മം​ഗളൂരുവിലെ ആശുപത്രിയിലെത്തിച്ച രോ​ഗി

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള രോഗിക്ക് മം​ഗളൂരുവിൽ ചികിത്സ നിഷേധിച്ചതായി പരാതി. കേരളത്തില്‍ ചികിത്സിക്കാവുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ചികിത്സിക്കാതെ മടക്കി അയച്ചത് എന്നാണ് ആരോപണം. കാലിലെ ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മം​ഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടി രോ​ഗി എത്തിയത്. 

ഇവരെ തലപ്പാടി ചെക്ക്‌പോസ്റ്റില്‍ നിന്ന് കടത്തി വിട്ടിരുന്നു. പോകേണ്ടിയിരുന്നത് മംഗുളൂരുവിലെ ഇന്ത്യാന ആശുപത്രിയിലാണ്. എന്നാല്‍ പോയത് മറ്റൊരു ആശുപത്രിയിലേക്കാണ്. അവിടെ എത്തിയതിന് ശേഷം ഡോക്ടര്‍മാര്‍ രോഗിയെ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നാണ്‌ ഇപ്പോള്‍ ഉയരുന്ന ആരോപണം. 

അതേസമയം അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതോ കേരളത്തില്‍ ചികിത്സ ലഭ്യമല്ലാത്തതോ ആയ രോഗങ്ങള്‍ക്ക് മാത്രമേ കര്‍ണാടകത്തിലേക്ക്  പോകാന്‍ പാടുള്ളൂ എന്നതാണ് കര്‍ണാടകവുമായി ഉണ്ടാക്കിയ ധാരണ. എന്നാല്‍ നിലവില്‍ രോഗിയും ബന്ധുക്കളും ചികിത്സ ലഭിക്കാതെ മടങ്ങി വന്നതായാണ് റിപ്പോര്‍ട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com