കോവിഡിനിനൊപ്പം ഡെങ്കിപ്പനിയും; എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കോവിഡ് 19നൊപ്പം എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ഭീഷണിയും. വേനല്‍മഴയ്‌ക്കൊപ്പം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്.
കോവിഡിനിനൊപ്പം ഡെങ്കിപ്പനിയും; എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി: കോവിഡ് 19നൊപ്പം എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ഭീഷണിയും. വേനല്‍മഴയ്‌ക്കൊപ്പം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ആരാഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം നഗരസഭാപ്രദേശങ്ങളിലും രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ഉറവിടകേന്ദ്രങ്ങള്‍ നശിപ്പിക്കാനുള്ള നടപടികള്‍ സ്വമേധയാ കുടുംബങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു. വീടുകളുടേയും കെട്ടിടങ്ങളുടേയും പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. റബ്ബര്‍ തോട്ടങ്ങളിലും ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com