'ഞാൻ ആശുപത്രിയിൽ പോകും, പക്ഷേ മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്ന് പറഞ്ഞതിൽ മാറ്റമില്ല'; മറുപടിയുമായി ശ്രീനിവാസൻ

അലോപ്പതി ചികിത്സാരീതിയെ വിമർശിച്ചുകൊണ്ട് എന്തിനാണ് അലോപ്പതി ആശുപത്രികളിൽ ചികിത്സ തേടുന്നത് എന്നും വിമർശനം ഉയർന്നിരുന്നു
'ഞാൻ ആശുപത്രിയിൽ പോകും, പക്ഷേ മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്ന് പറഞ്ഞതിൽ മാറ്റമില്ല'; മറുപടിയുമായി ശ്രീനിവാസൻ

ലോകം മഹാമാരിയെ നേരിടുന്നതിന് ഇടയിൽ നടൻ ശ്രീനിവാസൻ അലോപ്പതി മരുന്നുകളെക്കുറിച്ച് നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിരവധി ആരോ​ഗ്യപ്രവർത്തകരാണ് താരത്തിനെതിരെ രം​ഗത്തെത്തിയത്. എന്നാൽ അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ശ്രീനിവാസൻ. 

മാധ്യമം പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അലോപ്പതി ചികിത്സാരീതിയെ വിമർശിച്ചത്. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ എഴുതിയത്. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം വന്നത്. അലോപ്പതി ചികിത്സാരീതിയെ വിമർശിച്ചുകൊണ്ട് എന്തിനാണ് അലോപ്പതി ആശുപത്രികളിൽ ചികിത്സ തേടുന്നത് എന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. 

കോ​വി​ഡി​ന്​ വി​റ്റാ​മി​ൻ സി ​പ്ര​തി​വി​ധി​യാ​ണെ​ന്ന ഒ​രു ഡോ​ക്​​ട​റു​ടെ നി​രീ​ക്ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. അ​തി​ന്റെ നി​ജ സ്​​ഥി​തി അ​റി​യി​ല്ല.  അ​തേ​സ​മ​യം​  ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ലോ​പ്പ​തി​യി​ൽ വൃ​ക്ക, ക​ര​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കും പ്ര​മേ​ഹം, ആ​സ്​​ത്​​മ തു​ട​ങ്ങി​യ​വ​ക്കും ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ല എ​ന്നാ​ണ്​ നി​ല​പാ​ടെന്നാണ് ശ്രീനിവാസൻ പറയുന്നത്. 

കീ​റി​മു​റി​ച്ച്​ മ​റ്റു​ള്ള​വ​രു​ടെ ക​ര​ളോ ഹൃ​ദ​യ​മോ വൃ​ക്ക​യോ എ​ടു​ത്തു​വെ​ച്ച്​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ മ​രു​ന്ന്​ ന​ൽ​കും. ഇ​തി​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ കു​റ​വാ​ണ്. ചി​ല രോ​ഗ​ങ്ങ​ൾ​ക്ക്​ ചി​ല മ​രു​ന്നു​ക​ൾ ഫ​ലം ചെ​യ്യു​ന്നു​ണ്ടെ​ന്ന​ത്​ നി​ഷേ​ധി​ക്കു​ന്നി​ല്ല​. അ​ലോ​പ്പ​തി ഡോ​ക്​​ട​റാ​യി​രു​ന്ന സാ​മു​വ​ൽ ഹാ​നി​മാ​ൻ മ​രു​ന്നു​ക​ളു​െ​ട പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ മ​നം മ​ടു​ത്താ​ണ്​ ഹോ​മി​യോ​പ്പ​തി ക​ണ്ടു​പി​ടി​ച്ച​ത്. താ​ൻ വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്​ ആ​ധു​നി​ക സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്. അ​ത്​ ഇ​നി​യും പോ​കും. മ​രു​ന്നു​ക​ൾ ക​ട​ലി​ൽ വ​ലി​ച്ചെ​റി​യ​ണ​മെ​ന്ന​തി​ലും മാ​റ്റ​മി​ല്ല- ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com