പ്രേമജ പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററിലേക്ക് വിളിച്ചു, ഫോണെടുത്തത് മന്ത്രി ; അമ്പരന്ന് വീട്ടമ്മ

അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്കാണ് പ്രേമജ വിളിച്ചത്
പ്രേമജ പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററിലേക്ക് വിളിച്ചു, ഫോണെടുത്തത് മന്ത്രി ; അമ്പരന്ന് വീട്ടമ്മ

കണ്ണൂര്‍ : കോള്‍ സെന്ററിലേക്ക് പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കണ്ണൂര്‍ തളാപ്പ് സ്വദേശി പ്രേമജ വിളിച്ചു. ഫോണെടുത്തതാകട്ടെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും. മറുതലയ്ക്കല്‍ മന്ത്രിയാണെന്ന് അറിഞ്ഞപ്പോള്‍ പ്രേമജ ഒന്ന് പകച്ചു. 

അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്കാണ് പ്രേമജ വിളിച്ചത്. ഫോണെടുത്ത രാമചന്ദ്രന്‍ കടന്നപ്പള്ളി, മന്ത്രിയാണെന്ന് പരിചയപ്പെടുത്തി ലിസ്റ്റ് പറഞ്ഞോളൂ എന്ന് പറഞ്ഞെങ്കിലും പ്രേമജയ്ക്ക് അത്ഭുതം മാറിയില്ല. സാധനങ്ങളുടെ പട്ടിക എഴുതിവച്ചശേഷം അല്‍പം കുശലവും പറഞ്ഞാണ് മന്ത്രി പ്രേമജയുടെ കോള്‍ അവസാനിപ്പിച്ചത്. 

ചൊവ്വാഴ്ച പകല്‍ 11 മണിയോടെയാണ്  മന്ത്രി കോള്‍ സെന്ററില്‍ എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷില്‍നിന്ന് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം കോളുകള്‍ സ്വീകരിക്കുന്നവരുമായി സംസാരിച്ചു. ജാതി മത ഭേദമില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ഗാനവും ആലപിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com