വീട്ടില്‍ സൗജന്യമായി പാലെത്തും; 'റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകള്‍' തയ്യാര്‍

നെസ് ലെ കമ്പനിയുമായി സഹകരിച്ച് പോഷണം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്
വീട്ടില്‍ സൗജന്യമായി പാലെത്തും; 'റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകള്‍' തയ്യാര്‍

കൊച്ചി: കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാല്‍ എത്തിക്കുന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം.നെസ് ലെ കമ്പനിയുമായി സഹകരിച്ച് പോഷണം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന കുടുംബങ്ങളിലെത്തിക്കുക.

മുതിര്‍ന്ന പൗരന്‍മാര്‍, രോഗികള്‍, കുട്ടികള്‍, പട്ടിക വര്‍ഗ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ലോക് ഡൗണ്‍ ദിവസങ്ങളില്‍ റെഡി ടു ഡ്രിങ്ക് പാല്‍ പാക്കറ്റുകള്‍ എത്തിക്കുക.തൃക്കാക്കര നഗരസഭ ചെയര്‍ പഴ്‌സണ്‍ ഉഷ പ്രവീണിന് പാല്‍ പാക്കറ്റുകള്‍ കൈമാറി ജില്ലാ കളക്ടര്‍ എസ് സുഹാസ് പദ്ധതിക്ക് തുടക്കം കുറിച്ചു.

സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് നെസ് ലെ ഇതില്‍ സഹകരിക്കുന്നത്. കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയ് സഖറിയാസും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com