ബിഡിജെഎസ് നേതാവ് ടി വി ബാബു അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2020 07:10 AM |
Last Updated: 09th April 2020 07:10 AM | A+A A- |
കൊച്ചി : ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് നേതാവുമായ ടി വി ബാബു അന്തരിച്ചു. പുലര്‍ച്ചെ 1.40 ന് ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ദീര്‍ഘകാലം കെപിഎംഎസ് നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിഡിജെഎസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പിലും മല്‍സരിച്ചിട്ടുണ്ട്.