ആംബുലന്‍സ് ഡ്രൈവറായി എംഎല്‍എ; സഹായിയായി സിപിഎം ഏരിയാ സെക്രട്ടറി; വേറിട്ട കാഴ്ച

കേരളത്തിന് പുറത്ത് താമസിക്കുന്നവരും പ്രവാസികളും അവരുടെ വീടുകളിലെ അടിയന്തര ആവശ്യത്തിന് ബന്ധപ്പെടുന്നതും എംഎല്‍എയെയാണ്
ആംബുലന്‍സ് ഡ്രൈവറായി എംഎല്‍എ; സഹായിയായി സിപിഎം ഏരിയാ സെക്രട്ടറി; വേറിട്ട കാഴ്ച

പത്തനംതിട്ട: ഡ്രൈവര്‍മാര്‍ക്കും വേണം കുറച്ചുസമയമെങ്കിലും വിശ്രമം. കോവിഡ് നിയന്ത്രണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സുകള്‍ ഓടും. എംഎല്‍എ സാരഥിയും സിപിഎം ഏരിയാ സെക്രട്ടറി വിതരണക്കാരനും. ഐത്തലയില്‍ കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ വിശ്രമമില്ലാതെ ഓട്ടത്തിലാണ് രാജു ഏബ്രഹാം എംഎല്‍എ.

സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകള്‍ നിറയ്ക്കുന്നതനുമെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധ നേരിട്ട് എത്തുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്നവരും പ്രവാസികളും അവരുടെ വീടുകളിലെ അടിയന്തര ആവശ്യത്തിന് ബന്ധപ്പെടുന്നതും എംഎല്‍എയെയാണ്. ബേബി ഫുഡ്, പഴവര്‍ഗങ്ങളും ഒക്കെയായി അദ്ദേഹം അവരുടെ വീടുകളില്‍ എത്തുന്നു.

മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന് 5 ആംബുലന്‍സുകളാണ് ഉള്ളത്. അവയെല്ലാം ഓരോ പഞ്ചായത്തുകള്‍ക്കും നല്‍കിയിരിക്കുകയാണ്. പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് രാജു ഏബ്രഹാം എംഎല്‍എ, സെക്രട്ടറി പി.ആര്‍. പ്രസാദിനുമാണ് നിയന്ത്രണം. അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ ഈ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഡ്രൈവര്‍മാര്‍ വീടുകളിലേക്ക് മടങ്ങിയാല്‍ അടിയന്തര ഘട്ടങ്ങളില്‍ എംഎല്‍എ ഡ്രൈവറാകും. പ്രസാദ് സഹായിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com