കാസര്‍കോട് 136, കണ്ണൂര്‍ 50...... കേരളം 258; സമഗ്രചിത്രം ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്  258 പേര്‍.
കാസര്‍കോട് 136, കണ്ണൂര്‍ 50...... കേരളം 258; സമഗ്രചിത്രം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്  258 പേര്‍. ഇതുവരെ രോഗമുക്തി നേടിയത് 97 പേരാണ്. ഇന്ന് കേരളത്തില്‍ കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്തുന്നതാണ്.

കേരളത്തില്‍ 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും 6 പേരുടെയും (2 കണ്ണൂര്‍, 1 വിദേശി ഉള്‍പെടെ), കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 97 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,195 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 12,553 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 11,469 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

തിരുവനന്തപുരം 5, കൊല്ലം 7, പത്തനംതിട്ട 8, ആലപ്പുഴ 3, ഇടുക്കി 3, എറണാകുളം 8, തൃശൂര്‍ 7, പാലക്കാട് 7, മലപ്പുറം 14, കോഴിക്കോട് 9, വയനാട് 1, കണ്ണൂര്‍ 50, കാസര്‍കോട് 136 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. എറണാകുളത്ത് ആശുപത്രിയില്‍ തുടരുന്ന ഒരാള്‍ മലപ്പുറം ജില്ലക്കാരനാണ്. കോഴിക്കോട് ആശുപത്രിയില്‍ തുടരുന്ന ഒരാള്‍ വീതം കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂരില്‍ ആശുപത്രിയില്‍ തുടരുന്ന 18 പേര്‍ കാസര്‍കോടുകാരാണ്. കോഴിക്കോട്, പാലക്കാട് ജില്ലയിലാണ് കൂടുതല്‍ പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com