കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമിച്ചു; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കൊയമ്പത്തൂരിൽ കൊളജിൽ നിന്നെത്തി കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്
കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമിച്ചു; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോന്നി; കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. തണ്ണിത്തോട് മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46) എന്നിവരാണ് അറസ്റ്റിൽ. പിന്നീട് ഇവരെ ജാമ്യത്തിൽവിട്ടു. 

കൊയമ്പത്തൂരിൽ കൊളജിൽ നിന്നെത്തി കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. തണ്ണിത്തൊ‌ട്ടിലെ വീട്ടിൽ വിദ്യാർഥിനി നിരീക്ഷണത്തിലിരിക്കുമ്പോൾ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്സാപ്പ്‌ ഗ്രൂപ്പിൽനിന്നുണ്ടായ ഭീഷണിയെത്തുടർന്ന് വിദ്യാർഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നൽകി. തുടർന്ന് രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവർ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു.

കതക് പൊളിച്ച് അകത്തുകടന്ന ഇവർ ഉപകരണങ്ങൾ തകർക്കുകയും. വിദ്യാർഥിനിയുടെ പിതാവിനെ കല്ലെറിയുകയുമായിരുന്നു. സംഭവത്തിൽ ആറു പേർക്കെതിരേയാണ് കേസെടുത്തത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് തണ്ണിത്തോട് പോലീസ് അറിയിച്ചു. സംഭവത്തിൽ ​കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com