കോവിഡ് 19: പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ; ഇതുവരെ പുറത്തിറങ്ങിയത് 1400ല്‍ അധികം പേര്‍

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ. 60 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പരോള്‍ നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

ഇതു സംബന്ധിച്ച് ജയില്‍ വകുപ്പ് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നല്‍കി. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് ശുപാര്‍ശയെന്നാണ്  വിശദീകരണം. 

ജയിലിലെ തിരക്ക് പരിഗണിച്ച് നേരത്തേ തന്നെ ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക് പരോളും ജാമ്യവും നല്‍കി വന്നിരുന്നു. ഇതുവരെ 1400 ലധികം പേര്‍ക്കാണ് ഇത്തരത്തില്‍ പരോള്‍ നല്‍കിയിട്ടുള്ളത്.  

ഇതിനു പിന്നാലെയാണ്  പ്രായം കൂടിയ തടവുകാരെ കൂടി ഇത്തരത്തില്‍ പരോള്‍ നല്‍കി വീടുകളിലേക്ക് അയക്കാനായി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

പരോള്‍ നല്‍കുന്നതിന് കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കില്ല എന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. അപേക്ഷ അനുവദിച്ചാല്‍ 108 പേര്‍ക്ക് 45 ദിവസത്തേക്ക് പരോള്‍ ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com