ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം കൊയ്ത്തുത്സവം; പങ്കെടുത്തത് 200ഓളം പേര്‍

പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്നതോടെ പൊലീസ് കാഴ്ചക്കാരായി
ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം കൊയ്ത്തുത്സവം; പങ്കെടുത്തത് 200ഓളം പേര്‍

കൊല്ലം:  ലോക്ഡൗണ്‍ ലംഘിച്ച് 200 ഓളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മലനടയില്‍ നെല്‍ക്കൃഷി വിളവെടുപ്പ് ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്നതോടെ പൊലീസ് കാഴ്ചക്കാരായി. പോരുവഴി പഞ്ചായത്തിന്റെ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ മലനട വീട്ടിനാല്‍ ഏലായില്‍ രാവിലെ 11 നാണ് സംഭവം.

ഡിവൈഎഫ്‌ഐ പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളില്‍ സംഘടിച്ചെത്തിയത്. കിണര്‍ കുഴിക്കാന്‍ 2 തൊഴിലാളികളെ നിര്‍ത്തിയ സമീപവാസിയായ വീട്ടുടമയ്ക്ക് പൊലീസ് കഴിഞ്ഞ ദിവസം 10,000 രൂപ പിഴയിട്ടിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലുണ്ടായ ആള്‍ക്കൂട്ടത്തെ പറ്റിയുള്ള പരാതികളോട് പൊലീസ് മുഖം തിരിച്ചു എന്നാണ് ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com