വരുന്നത് അയല, മത്തി, കിളിമീൻ കാലം; മീനുകളുടെ ആയുസ്സിൽ വർധന

കടലിൽ മീൻപിടിത്തം കുറഞ്ഞതാണ് മീനുകൾക്ക് ​ഗുണമായത്
വരുന്നത് അയല, മത്തി, കിളിമീൻ കാലം; മീനുകളുടെ ആയുസ്സിൽ വർധന

കൊച്ചി; കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിട്ടത് മീനുകളുടെ ആയുർദൈർഘ്യം വർധിപ്പിക്കാൻ കാരണമായിരിക്കുകയായണ്. കടലിൽ മീൻപിടിത്തം കുറഞ്ഞതാണ് മീനുകൾക്ക് ​ഗുണമായത്. ഇതോടെ പ്രജനനം ശരിയായി നടക്കാനും അതുവഴി മത്സ്യസമ്പത്ത് കൂടാനും ലോക്ഡൗൺ സഹായകരമായെന്നാണ്‌ വിലയിരുത്തൽ. 

ലോക്ക്ഡൗണിന് ശേഷം കേരളതീരത്ത് മത്തി, അയല, കിളിമീൻ തുടങ്ങിയവയിൽ വർധനയുണ്ടാകുമെന്നാണ്‌ സൂചന. ബോട്ടുകൾ മീൻപിടിത്തത്തിനുപോകാത്തത് കടലിലെ അവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. സാധാരണ, മൺസൂൺ കാലത്താണ് മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ പ്രജനനം കൂടുതൽ നടക്കുക. 

 അത്രത്തോളം വരില്ലെങ്കിലും മുട്ടിയിടാറായ മത്സ്യങ്ങൾ ഇപ്പോഴും തീരങ്ങളിൽ ധാരാളമായി എത്തുമെന്നാണ് കണക്കാക്കുന്നത്. ലോക്ഡൗൺമൂലം മീൻപിടിത്തം നിലച്ചതോടെ കടലിൽ മത്സ്യങ്ങളുടെ പെറ്റുപെരുകലിന് യോജിച്ച ആവാസവ്യവസ്ഥയുണ്ടാകാൻ സാധ്യത ഏറുന്നതായും വിദഗ്ധർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com