വിദ്യാര്‍ത്ഥികള്‍ വിഷമിക്കേണ്ട; ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള തീയതി നീട്ടി

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടപ്പാക്കിവരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള തീയതി 2020 ഏപ്രില്‍ 30 വരെ നീട്ടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടപ്പാക്കിവരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള തീയതി 2020 ഏപ്രില്‍ 30 വരെ നീട്ടി.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യഥാസമയം പുതുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍  കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് വീണ്ടും അവസരമൊരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍  (www.kshec.gov.in)  ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com