ലോക്ക്ഡൗണ്‍ ഇളവുകള്‍; വളം, വിത്ത്, കീടനാശിനി കടകള്‍, ബുക്ക് ഷോപ്പുകള്‍ തുറക്കും

സ്വകാര്യ ആശുപത്രികളുടെ വൈദ്യുത നിരക്കും വെള്ളക്കരവും അടയ്‌ക്കേണ്ട തീയതികളില്‍ മാറ്റം വരുത്തും
ലോക്ക്ഡൗണ്‍ ഇളവുകള്‍; വളം, വിത്ത്, കീടനാശിനി കടകള്‍, ബുക്ക് ഷോപ്പുകള്‍ തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍. വളം, വിത്ത്, കീടനാശിനി കടകള്‍ രാവിലെ 7 മുതല്‍ 11വരെ തുറക്കാം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബുക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

റബര്‍ ടാപ്പിങ്ങിന് മുന്നോടിയായി റെയിന്‍ ഗാര്‍ഡിഘ് നടത്താനും അനുമതിയുണ്ട്. ഒരുവിഭാഗം തൊഴിലാളികളെ വെച്ച് ടാപ്പിങ് നടത്താനാവും അനുമതി നല്‍കുക. വടക്കന്‍ കേരളത്തില്‍ ബീഡി മേഖലയിലെ ഔട്ട് വര്‍ക്ക് ജോലിക്കും അനുമതിയുണ്ട്.

സ്വകാര്യ ആശുപത്രികളുടെ വൈദ്യുത നിരക്കും വെള്ളക്കരവും അടയ്‌ക്കേണ്ട തീയതികളില്‍ മാറ്റം വരുത്തും. ആര്‍സിസിയില്‍ ചികിത്സിക്കുന്നവര്‍ക്ക് നിലവില്‍ തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ട് ഉണ്ട്. അതിനാല്‍ ഇതിന് പരിഹാരമായി സംസ്ഥാന ആരോഗ്യവകുപ്പും ആര്‍സിസിയും ചേര്‍ന്ന്  ഇവര്‍ക്ക് പ്രാദേശികമായി ചികിത്സാ സംവിധാനം ഒരുക്കും. തുടര്‍ചികിത്സ, ആവശ്യമായ മരുന്നുകള്‍, സാന്ത്വനചികിത്സ തുടങ്ങിയവ ഇതിലൂടെ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നില്ലെന്ന പരാതി പരിശോധിച്ചു. ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കും. സര്‍ക്കസ് കലാകാരന്മാര്‍ക്ക് സഹായം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com