കൊയ്ത്ത്‌ കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു; പൊലീസുകാരനെ സ്ഥലം മാറ്റി

കൊയ്ത്ത്‌ കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു; പൊലീസുകാരനെ സ്ഥലം മാറ്റി

അരിമ്പൂരില്‍ കൊയ്ത്തുമെതിയന്ത്ര ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സ്ഥലം മാറ്റം

തൃശൂര്‍: അരിമ്പൂരില്‍ കൊയ്ത്തുമെതിയന്ത്ര ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സ്ഥലം മാറ്റം. കണ്‍ട്രോള്‍ റൂമിലെ സിപിഒ മിഥുന്‍ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലം മാറ്റിയത്. അരിമ്പൂര്‍ ചാലാടി കോള്‍ പാടത്തു നിന്ന് കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അതിഥി തൊഴിലാളികളെയാണ് പൊലിസുകാരന്‍ അകാരണമായി മര്‍ദിച്ചത്.  

മര്‍ദ്ദനത്തില്‍ തമിഴ്‌നാട് സേലം സ്വദേശികളായ ശക്തി (28), കുമരേശന്‍ (22),വെങ്കിടേഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.  കൊയ്ത്തു കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇവര്‍.  കൊയ്ത്തു കഴിഞ്ഞു വരികയാണെന്നു പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാതെ ഇവരെ മര്‍ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍  പ്രതിഷേധിച്ച് തൊഴിലാളികള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് അന്തിക്കാട് എസ്‌ഐ കെജെ ജിനേഷ് സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിക്കുകയും കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടുകയയയിരുന്നു. വിവരമറിഞ്ഞ് മന്ത്രി എ.സി  മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com