ലോക്ക്ഡൗണില്‍ ഇളവുകള്‍: എസി, ഫാന്‍ വില്‍ക്കുന്ന ഷോപ്പുകള്‍ തുറക്കും

ലോക്ക്ഡൗണില്‍ ഇളവുകള്‍: എസി, ഫാന്‍ വില്‍ക്കുന്ന ഷോപ്പുകള്‍ തുറക്കും

എസി ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ എല്ലാ ഞായാറാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം

തിരുവനന്തപുരം:  ലോക്ക് ഡൗണില്‍ നേരിയ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. എസി,  ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ എല്ലാ ഞായാറാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. പരമാവധി മൂന്ന് ജിവനക്കാരെ മാത്രമെ അനുവദിക്കുകയുള്ളു.

വയോജനങ്ങള്‍ക്ക് കണ്ണടകള്‍ സംബന്ധിച്ച തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയ കണ്ണടകള്‍ വാങ്ങുന്നതിനും  ഉതകുന്ന രീതിയില്‍ കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍  എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുവരെ തുറക്കാം. പരമാവധി രണ്ടു ജീവനക്കാരെ മാത്രമെ ഷോപ്പില്‍ അനുവദിക്കുകയുള്ളു.

കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേയ്ക്ക് മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറച്ച് ജോലി ചെയ്യാം. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസകൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍ നിന്നും തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത്തരം പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com