വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും; പ്രവാസി മലയാളികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന: മുരളീധരന്‍

ലോക്ഡൗണിനുശേഷം എല്ലാവരെയും നാട്ടിലെത്തിക്കാന്‍ ക്വാറന്റീന്‍ സൗകര്യമില്ല
വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും; പ്രവാസി മലയാളികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന: മുരളീധരന്‍

തിരുവനന്തപുരം: പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്ഡൗണിനുശേഷം എല്ലാവരെയും നാട്ടിലെത്തിക്കാന്‍ ക്വാറന്റീന്‍ സൗകര്യമില്ല. വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. വിദേശമലയാളികളുടെ ആശങ്കകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കി. അതേസമയം, 5,39,000 പേരെ പരിശോധിച്ചതായി യുഎഇ അറിയിച്ചു. 2000 പേര്‍ക്ക് രോഗമുണ്ട്. ഇന്ത്യന്‍ എംബസിയുടെ ക്വാറന്റീന്‍ സംവിധാനം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനസര്‍വീസ് ആരംഭിക്കുന്നത് അവസാനം മതിയെന്നാണ് കേരളത്തിന്റെയും ശുപാര്‍ശയെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്ന് വി മുരളീധരന്‍. എംബസികള്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇടപെടും. ആവശ്യമെങ്കില്‍ മരുന്ന് ഇന്ത്യയില്‍നിന്ന് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി പതിനായിരത്തി അഞ്ഞൂറ്റിനാല്‍പ്പത്തിനാലു പേരാണ് ആകെ രോഗബാധിതര്‍. നാലു മലയാളികളുള്‍പ്പെടെ എഴുപതു പേരാണ് ഇതുവരെ ഗള്‍ഫില്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com