ഹെഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണക്കരാര്‍ സ്വകാര്യകമ്പനിക്ക് നല്‍കിയ നടപടി കേന്ദ്രം പിന്‍വലിക്കണം; സിപിഎം

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് സ്വകാര്യ മരുന്ന് കമ്പനികളെക്കാള്‍ വില കുറച്ചു ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ബംഗാള്‍ കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ്
ഹെഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണക്കരാര്‍ സ്വകാര്യകമ്പനിക്ക് നല്‍കിയ നടപടി കേന്ദ്രം പിന്‍വലിക്കണം; സിപിഎം

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണക്കരാര്‍ സ്വകാര്യ കമ്പനികളായ മുംബൈയിലെ ഐപിസിഎ ലബോറട്ടറി, അഹമ്മദാബാദിലെ സിഡസ് കാഡിലാ എന്നിവയ്ക്ക് മാത്രം നല്‍കിയ നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം എംപി എളമരം കരീരം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കത്ത് നല്‍കി.  

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് സ്വകാര്യ മരുന്ന് കമ്പനികളെക്കാള്‍ വില കുറച്ചു ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ഇന്ത്യയിലെ പൊതുമേഖലാമരുന്ന് നിര്‍മ്മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ്. ഈ സാഹചര്യത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണ കരാര്‍ നല്‍കിയ നടപടി പിന്‍വലിക്കണമെന്നാണ് സിപിഎം ആവശ്യം. രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തിര സാഹചര്യം സ്വകാര്യ കുത്തക കമ്പനികളുടെ കീശവീര്‍പ്പിക്കാനുള്ള അവസരമാക്കിമാറ്റാതെ പൊതുമേഖലയില്‍ മരുന്ന് ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com