ഇനി റിവേഴ്സ് ക്വാറന്റീൻ, അടുത്ത ഘട്ടം 14 ദിവസത്തേക്ക്; നിയന്ത്രണങ്ങൾ ഇങ്ങനെ 

റിവേഴ്സ് ക്വാറന്റീനിലുള്ളവർക്ക് വീട്ടിലുള്ളവരുമായും ഇടപഴകാൻ അനുവാദമുണ്ടാകില്ല. ഇവർ മുറികളിൽ കഴിയണം
ഇനി റിവേഴ്സ് ക്വാറന്റീൻ, അടുത്ത ഘട്ടം 14 ദിവസത്തേക്ക്; നിയന്ത്രണങ്ങൾ ഇങ്ങനെ 

മാസം 14 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ പിൻവലിക്കുകയോ നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാൻ ജനങ്ങളെ അനുവദിക്കുകയോ ചെയ്താൽ റിവേഴ്സ് ക്വാറന്റീൻ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് 60 വയസ്സ് കഴിഞ്ഞവരും അർബുദം, ഹൃദ്രോഗം, കരൾ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകൾക്കു വിധേയരാവയരും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയന്ത്രിക്കും. 14 ദിവസത്തേക്കാണ് റിവേഴ്സ് ക്വാറന്റീൻ നടപ്പാക്കുക. 

റിവേഴ്സ് ക്വാറന്റീനിലുള്ളവർക്ക് വീട്ടിലുള്ളവരുമായും ഇടപഴകാൻ അനുവാദമുണ്ടാകില്ല. ഇവർ മുറികളിൽ കഴിയണം. വീട്ടിൽ തയാറാക്കുന്ന ഭക്ഷണം റിവേഴ്സ് ക്വാറന്റീനിലുള്ളവർക്കു നൽകുന്നതിനടക്കം ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിക്കും. 

വീട്ടിൽ സൗകര്യങ്ങൾ ഇല്ലാത്തവരെ മാറ്റിത്താമസിപ്പിക്കാനും നടപടിയെടുക്കുമെന്നാണ് വിവരം. ഈ വിഭാഗത്തിൽപ്പെട്ട നി‍ർധനർക്ക് ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു സൗജന്യമരുന്ന് നൽകുന്നുണ്ട്. ആ പട്ടിക ഉപയോഗിച്ച് ഇവരെ കണ്ടെത്താനാകും.

സംസ്ഥാന‍ത്ത് കേന്ദ്ര സർക്കാർ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ ഏഴ് ജില്ലകളിൽ മാത്രം  റിവേഴ്സ് ക്വാറന്റീൻ നടപ്പാക്കിയാൽ മതിയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുത്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com