എ സി, ഫാൻ കടകൾക്ക് നാളെ തുറക്കാം, കണ്ണട കടകൾ തിങ്കളാഴ്ച പ്രവർത്തിക്കും   

രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്
എ സി, ഫാൻ കടകൾക്ക് നാളെ തുറക്കാം, കണ്ണട കടകൾ തിങ്കളാഴ്ച പ്രവർത്തിക്കും   

തിരുവനന്തപുരം: എയർ കണ്ടിഷനർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾക്ക് എല്ലാ ഞായറാഴ്ചയും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. മൂന്ന് ജീവനക്കാർക്കാരെ നിയോ​ഗിക്കാനാണ് അനുവാദം നൽകിയിട്ടുള്ളത്.  ഇതനുസരിച്ച് നാളെ കടകൾക്ക് തുറക്കാം. 

തിങ്കളാഴ്ചകളിൽ കണ്ണട കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പരമാവധി രണ്ട് ജീവനക്കാരെ വച്ചു എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾക്ക് പ്രവർത്തിക്കാം. 

കളിമൺ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് തൊഴിലിൽ ഏർപ്പെടാം. വീടുകളിലിരുന്നു ജോലി ചെയ്യുന്ന ബീഡിത്തൊഴിലാളികൾക്കു വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സ്ഥാപനങ്ങളിൽ നിന്നു വീട്ടിലെത്തിക്കാനും തെറുത്ത ശേഷം തിരികെ സ്ഥാപനങ്ങളിൽ എത്തിക്കുന്നതിനുമുള്ല അനുവാദം നൽകി. ഇതിനായി ഈ സ്ഥാപനങ്ങൾക്കു തിങ്കളും ചൊവ്വയും പ്രവർത്തിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com