കാസര്‍കോട് നിയന്ത്രണം കടുപ്പിച്ച് പൊലീസ് ; ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ജില്ലയില്‍ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലോക്കിങ്ങ് നടപ്പാക്കിയിരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ ചില മേഖലകളില്‍ ഇന്നു മുതല്‍ പ്രത്യേക നിയന്ത്രണം. കൂടുതല്‍ കോവിഡ് കേസുകളുള്ള മേഖലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം.  അഞ്ചുവീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പട്രോളിംഗ് നടത്തും.  

കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ ഏറെയുള്ള പ്രദേശങ്ങളിലെ ജനസമ്പര്‍ക്കം കുറയ്ക്കുക ലക്ഷ്യമിട്ടാണ് നിയന്ത്രണം കടുപ്പിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ സ്ഥലങ്ങളിലേക്ക് നിരീക്ഷണത്തിനായി ഒരു ഡ്രോണും വിട്ടുനല്‍കിയിട്ടുണ്ട്. 

നേരത്തെ ജില്ലയില്‍ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലോക്കിങ്ങ് നടപ്പാക്കിയിരുന്നു. ജില്ലയിലെ പ്രദേശങ്ങളെ പ്രത്യേകമായി തിരിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു ക്ലസ്റ്റര്‍ ലോക്കിങ്ങിലൂടെ നടത്തിയത്. ഇതിന് പുറമേയാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നടപ്പാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com