കോള്‍ സെന്ററില്‍ വൊളണ്ടിയറായി 'ജോസഫി'ലെ താരം; ഇത് കടമയെന്ന് ആത്മീയ

കോള്‍ സെന്ററില്‍ വൊളണ്ടിയറായി 'ജോസഫി'ലെ താരം; ഇത് കടമയെന്ന് ആത്മീയ
ആത്മീയ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍/പിആര്‍ഡി
ആത്മീയ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍/പിആര്‍ഡി

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വളണ്ടിയറായി തെന്നിന്ത്യന്‍ സിനിമാതാരം ആത്മീയ രാജന്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടു കാള്‍  സെന്ററില്‍ എത്തിയ താരം ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

ജോസഫ്, അവിയല്‍ എന്നീ സിനിമകളിലൂടെ പ്രശസ്തയായ ആത്മീയ നഴ്‌സിങ് ബിരുദധാരി കൂടിയാണ്. തന്റെ സഹപാഠികളൊക്കെ വിവിധ ആശുപത്രികളിലും സന്നദ്ധസേവന മേഖലയിലും സജീവമായപ്പോള്‍ തനിക്കും കടമ നിറവേറ്റണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് കാള്‍സെന്ററിലെത്തിയതെന്നും ലോക് ഡൗണ്‍ സമയത്ത് കള്‍സെന്ററിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും ആത്മീയ പറഞ്ഞു.

സിനിമ താരങ്ങളും മറ്റു പ്രമുഖരുമുള്‍പ്പടെയുള്ളവര്‍ വിവിധ ദിവവസങ്ങല്‍ലായി കാള്‍സെന്ററിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മുതല്‍ മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററില്‍ 4000 ത്തില്‍ പരം കോളുകള്‍ ആണ് ലഭിച്ചത്.  ആയിരത്തോളം വീടുകളില്‍ മരുന്നുകളും സാധനങ്ങളും എത്തിക്കാനും കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com