കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ​ഗൾഫിൽ നിന്നെത്തിയവരുടെ പിതാവിന്; വൈറസ് ബാധ സമ്പർക്കത്തിലൂടെ

ജില്ലയിൽ രോഗവാഹകരിൽ നിന്ന്​ രോഗം പകരുന്ന ആദ്യത്തെ കേസാണിത്​
കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ​ഗൾഫിൽ നിന്നെത്തിയവരുടെ പിതാവിന്; വൈറസ് ബാധ സമ്പർക്കത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​ ഗൾഫിൽ നിന്നെത്തിയവരുടെ പിതാവിന്​. എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
ഇയാളുടെ രണ്ട് മക്കൾ മാർച്ച് 18ന് ദുബായിയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ  കഴിയുകയുമായിരുന്നു. ഏപ്രിൽ ഒന്നിനാണ്​ പിതാവിനെ ന്യുമോണിയയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രിൽ ‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡി​ന്റെ തീരുമാനപ്രകാരം അയച്ച സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബാംഗങ്ങളെ കൂടി കോവിഡ്​ ടെസ്റ്റ് ചെയ്യുന്നതിന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇദ്ദേഹത്തി​ന്റെ മക്കൾക്ക്​ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ സ്രവപരിശോധന നടത്തിയിരുന്നില്ലെന്ന്​ ഡിഎംഒ ഡോ.വി ജയശ്രീ പറഞ്ഞു.  ജില്ലയിൽ രോഗവാഹകരിൽ നിന്ന്​ രോഗം പകരുന്ന ആദ്യത്തെ കേസാണിത്​. അതേ സമയം മക്കളിൽ നിന്നാണ്​ പിതാവിന്​ രോഗം പകർന്നത്​ എന്ന്​ തെളിയിക്കേണ്ടതുണ്ടെന്നും ഡിഎംഒ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com