കൗണ്ടര്‍ വില്‍പ്പന ഏഴുവരെ, ഭക്ഷ്യ ഉത്പാദന യൂണിറ്റുകള്‍ക്ക്  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം

കൗണ്ടര്‍ വില്‍പ്പന ഏഴുവരെ, ഭക്ഷ്യ ഉത്പാദന യൂണിറ്റുകള്‍ക്ക്  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം
കൗണ്ടര്‍ വില്‍പ്പന ഏഴുവരെ, ഭക്ഷ്യ ഉത്പാദന യൂണിറ്റുകള്‍ക്ക്  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലയളവില്‍ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കളായ പലവ്യഞ്ജനം, പഴങ്ങള്‍, പച്ചക്കറി, പാലുല്‍പന്നങ്ങള്‍, ഇറച്ചി, മീന്‍ ഉള്‍പ്പെടെയുള്ളവയുടെ കൗണ്ടര്‍ വില്‍പന സമയമാണ് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.  ഓണ്‍ലൈന്‍ ഡെലിവറി സമയം രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെയാണ്.

ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകള്‍ക്ക് വൈകിട്ട് അഞ്ചിന് ശേഷം പ്രവര്‍ത്തനാനുമതി ലഭിക്കുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടാണ് വിശദീകരണ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്യാവശ്യമുള്ള ചുരുങ്ങിയ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.

ബ്രേക്ക് ദി ചെയിന്‍ ഉള്‍പ്പെടെ കോവിഡ്19 വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങളും ഇവര്‍ പാലിക്കണമെ്ന്ന് അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com